കാവുംമന്ദം: ആരോഗ്യത്തിന് ഹാനികരവും ഗുണനിലവാരം കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങള്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങളില്‍ കൊണ്ടു വന്ന് വില്‍പ്പന നടത്തുന്നത് തടയണമെന്ന് വ്യാപാരി യൂത്ത് വിംഗ് കാവുംമന്ദം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. വാഹനങ്ങളിലെ അനധികൃത വില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി ലതികക്ക് യൂത്ത് വിംഗ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി നിവേദനം നല്‍കി. ജനറല്‍ സെക്രട്ടറി കെ ടി ജിജേഷ്, ഭാരവാഹികളായ ബഷീര്‍ പുള്ളാട്ട്, ഗഫൂര്‍ തുരുത്തി, അങ്കിത അബിന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എല്ലാ തരം ലൈസന്‍സുകളും കരസ്ഥമാക്കി ആവശ്യമായ എല്ലാ ഫീസുകളും നികുതികളും സര്‍ക്കാരിലേക്ക് നല്‍കി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികളെ ഇത്തരത്തിലുള്ള അനധികൃത വ്യാപാരം സാരമായി ബാധിക്കുന്നു. കെട്ടിട വാടക, തൊഴിലാളികളുടെ കൂലി അടക്കമുള്ള മറ്റ് ഭാരിച്ച ചിലവുകള്‍ തുടങ്ങിയവ തന്നെ കൊടുക്കാന്‍ പ്രതിസന്ധി നേരിടുമ്പോഴാണ് ഇരുട്ടടിയായി ഇത്തരം വ്യാപാരങ്ങള്‍ നടക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങി കഴിച്ചതിനാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിട്ടവരും നിരവധിയാണ്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് വിംഗ് നിവേദനം നല്‍കിയത്. വാഹനങ്ങളിലെ വില്‍പ്പന നിരോധനം ഏര്‍പ്പെടുത്തുന്നതിനൊപ്പം കാവുംമന്ദം ടൗണില്‍ ഇത് സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യൂത്ത് വിംഗ് ആവശ്യപ്പെട്ടു.

നിയമനം
ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ വിവിധ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. ആര്‍.ബി.എസ്.കെ നഴ്‌സ്, ഇന്‍സ്ട്രക്ടര്‍ ഫോര്‍ യങ് ആന്‍ഡ് ഹിയറിങ് ഇംപയേര്‍ഡ്, ഡെവലപ്‌മെന്റല്‍ തെറാപ്പിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഡെന്റല്‍ ടെക്നിഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്കാണ് നിയമനം.