മാനന്തവാടി: ഡിസംബർ 6 മുതൽ 9 വരെ കണിയാരം ജി.കെ.എം.ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടക്കുന്ന 43-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലാമേളയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു.ഒ.ആർ.കേളു എം എൽ എ ചെയർമാനും ഡി.ഡി.ഇ.കെ.ശശി പ്രഭ കൺവീനറും ഡി ഡി ഒ കെ.സുനിൽ കുമാർ ട്രഷററുമായിട്ടുള്ള ജനറൽ കമ്മറ്റിയും 16 സബ് കമ്മറ്റികളുമാണ് രൂപീകരിച്ചത്.ചടങ്ങിൽ മാനന്തവാടി മുൻസിപ്പൽ ചെയർമാൻ സി.കെ.രത്നവല്ലി അദ്ധ്യക്ഷം വഹിച്ചു.ഒ.ആർ.കേളു എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, ജനപ്രതിനിധികളായ വിപിൻ വേണുഗോപാൽ, പി.വി. ജോർജ് ഷൈനി ജോർജ്,പി കല്യാണി, എ ബാലൻ, റവ.ഫാദർ ജോസഫ് കുമ്പളക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ എൻ.പി.മാർട്ടിൻ സ്വാഗതം പറഞ്ഞു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: