വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറി സി. ഉബൈദ്ദുള്ള പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, എലൈറ്റ് ഗ്രൂപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഡബ്ല്യു.എം.ഒ മുട്ടിലില്‍ നവംബര്‍ 12 ന് ചില്‍ഡ്രന്‍സ് ഫെസ്റ്റ് നടക്കും. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.യു. സ്മിത, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ മനിതാ മൈത്രി, ഔട്ട് റീച്ച് വര്‍ക്കര്‍ എം.വി. അഖിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.