തൊണ്ടര്‍നാട് പോലീസ് സ്റ്റേഷന് പരിധിയിലെ കോറോം ഏരി വീട്ടില്‍ അന്ത്രുവിന്റെ മകന് അബ്ദുള്‍ മുത്തലീബ് (34) എന്ന വ്യക്തിയെ 2022 നവംബര്‍ 7 മുതല്‍ കാണ്മാനില്ല. ഏകദേശം 165 സെ.മീ ഉയരവും മെലിഞ്ഞ ശരീരവുമാണ്. കാണാതാവുമ്പോൾ മഞ്ഞ ഷർട്ടും നീല പാന്റുമാണ് വേഷം. കണ്ടെത്തുന്നവര്‍ തൊണ്ടര്‍നാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്ന് സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 04935 235332, 9497925480.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: