കാവുംമന്ദം: ജല സംരക്ഷണത്തിന്‍റെ പ്രാധാന്യം സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്കൂളുകളില്‍ ജലശ്രീ ക്ലബുകള്‍ രൂപീകരിക്കുകയാണ്. രൂപീകരണത്തിന്‍റെ തരിയോട് പഞ്ചായത്ത് തല ഉദ്ഘാടനം തരിയോട് ഗവ ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. പ്രധാനാധ്യാപിക ഉഷ കുനിയില്‍ അദ്ധ്യക്ഷത വഹിച്ചു. നിര്‍വ്വഹണ ഏജന്‍സിയായ സ്റ്റാര്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് കൊല്ലിയില്‍, മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ വി രാജേന്ദ്രന്‍, ഗ്രീഷ്മ ശ്രീജിത്, പി ഡി അളക തുടങ്ങിയവര്‍ സംസാരിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും