മാനന്തവാടി: നിയമന വിവാദത്തിൽ തിരുവനന്തപുരം കൊച്ചി മേയർ ആര്യ രാജേന്ദ്രൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് പ്രതിഷേധ സമരം നടത്തിയ മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ജെബി മേത്തര്‍ എം.പി അടക്കമുള്ളവര്‍ക്കമുള്ളവർക്കെതിരെ പൊലീസ് നിര്‍ദാക്ഷിണ്യം അതിക്രമം അഴിച്ചുവിട്ട് പ്രവർത്തകരെ അക്രമിച്ചവർക്കെതിരെയും, തിരുവനന്തപുരം കോർപ്പറേഷനിലെ അനധികൃത നിയമനങ്ങളിൽ ജൂഡിഷ്യൽ അന്വേഷണവും ആവശ്യപ്പെട്ട് കൊണ്ട് മഹിളാ കോൺഗ്രസ് മാനന്തവാടിയിൽ പ്രതിഷേധ സംഗമം നടത്തി. മഹിളാ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് ഉദ്ഘാടനം ചെയ്യ്തു. അഡ്വ.ഗ്ലാഡീസ് ചെറിയാൻ, മാർഗരറ്റ് തോമസ്, സി.കെ.രത്നവല്ലി, ചിന്നമ്മ തൊണ്ടർനാട്, ആശ ഐപ്പ്, ജിനി തോമസ്, ലൈസ, റീന കാട്ടിക്കുളം എന്നിവർ സംസാരിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







