ചേനംകൊല്ലി : ലഹരിക്കെതിരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ. ബി. സി. ടി വായനശാല ആൻറ് ക്ലബ്ബ് നടത്തിയ ലഹരി വിരുദ്ധ സംഗമം മുട്ടിൽ ഗ്രാമ പഞ്ചായത്ത് അംഗം പി. എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി. എം. സുമേഷ് അധ്യക്ഷത വഹിച്ചു. ഡിസംബർ 10 മുതൽ 18 വരെ നടക്കുന്ന “ഫുട്ബോളാണ് ലഹരി ” സൂപ്പർ സിക്സ് പ്രാദേശിക ഫുട്ബോൾ ടൂർണമെന്റിന്റെ നൂറ്റൊന്ന് അംഗ സംഘാടക സമിതി രൂപീകരിച്ചു.സബ് ഇൻസ് പെക്ടർ വി. ടി. ഷാജഹാൻ, കെ. അബൂബക്കർ, അമ്മാത്ത് വളപ്പിൽ കൃഷ്ണകുമാർ,മുട്ടിൽ പഞ്ചായത്ത് സമിതി കൺവീനർ എം. കെ. ജെയിംസ്,എം. കെ. സൈനുദ്ധീൻ,മൊയ്തീൻ മാറായി, കെ. രവീന്ദ്രൻ,എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ. ഫിനോസ് കമാൽ സ്വാഗതവും, മുഹമ്മദ് ആസിഫ് നന്ദിയും പറഞ്ഞു.
സംഘാടക സമിതി ചെയർമാൻ :കെ. അബൂബക്കർ
വൈസ് ചെയർമാൻമാർ :അമ്മാത്ത് വളപ്പിൽ കൃഷ്ണകുമാർ, വി. ടി. ഷാജഹാൻ, എം. കെ. സൈനുദ്ധീൻ, കെ. രവീന്ദ്രൻ
കൺവീനർ :കെ. ഫിനോസ് കമാൽ,
ജോയിന്റ് കൺവീനർമാർ :
മൊയ്‌ദീൻ മാറായി, എം. കെ. ജെയിംസ്, കെ. ഷഫീക്
ട്രഷറർ :സി.എം. സുമേഷ്
 
								 
															 
															 
															 
															







