മാനന്തവാടി കെല്ലൂർ
പതിമൂന്നാമത് ജില്ലാ ജൂഡോ മത്സരത്തിൽ സബ്ജൂനിയർ വിഭാഗം കിരീടം മോഡേൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ കരസ്ഥമാക്കി.
വിജയികളെ സ്കൂൾ മാനേജ്‍മെന്റ് ,പ്രിൻസിപ്പൽ ഉസ്മാൻ ആലപ്പിടിയൻ,ഹെഡ് കോച്ച് ശ്രീജിത്ത് പാണ്ടിക്കടവ് ,പിടിഎ, അദ്ധ്യാപകർ എന്നിവർ ചേർന്ന് അനുമോദിച്ചു .
ഗോൾഡ് മെഡൽ വിജയികളായ അമീൻ ഹർഷൽ, ആമിന സിയ എന്നിവരും, സിൽവർ മെഡൽ നേടിയ മുഹമ്മദ് നിധാനും,വെങ്കല മെഡൽ കരസ്ഥമാക്കിയ മുഹമ്മദ് യാസീൻ, മുഹമ്മദ് ശീസ്, അദ്വൈത് അഭിലാഷ്, മുഹമ്മദ് റിജാൻ, അലോൺ ബിജു എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.