കണിയാമ്പറ്റ: ജി.എം.ആർ.എസ് കണിയാമ്പറ്റയിൽ കാരീർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിടിപ്പിച്ചു.
ഔപചാരിക ഉദ്ഘാടനം ഡയറ്റ് പ്രിൻസിപ്പൾ ടി.കെ.അബ്ബാസ് അലി നിർവഹിച്ചു. എച്ച്.എം പി.പി.സുഹറ അദ്ധ്യക്ഷയായിരുന്നു.വിദ്യാർത്ഥികളുടെ അഭിരുചി മനസ്സിലാക്കി വിവിധ തൊഴിൽ മേഖലയിലേക്ക് നയിക്കാൻ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ്ങ് സെൽ ജോയിൻ്റ് കോ-ഓർഡിനേറ്റർ മനോജ് ജോൺ ക്ലാസ്സ് നയിച്ചു.
സീനിയർ സൂപ്രണ്ട് എ.ബി.ശ്രീജ കുമാരി, ഡയറ്റ് സീനിയർ ലക്ചറർ എം.ഒ.സജി, കരിയർ ഗൈഡൻസ് കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ,കാവ്യ ബാലകൃഷ്ണൻ, ലീഡർ വി.വിജിഷ എന്നിവർ സംസാരിച്ചു.

സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ