ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി മരിച്ചു.

മസ്‍കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി മരിച്ചു. എറണാകുളം ഫോര്‍ട്ട് കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മന്‍സിലില്‍ ബാബു അബ്‍ദുല്‍ ഖാദര്‍ (43) ആണ് ഒമാനിലെ സലാലയില്‍ മരിച്ചത്. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

സാദയില്‍ ഇലക്ട്രോണിക് ഷോപ്പ് നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പമാണ് സലാലയില്‍ താമസിച്ചിരുന്നത്. ഭാര്യ – സെഫാന ബാബു. രണ്ട് മക്കളുണ്ട്. ഇപ്പോള്‍ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒമാനിലുള്ള സഹോദരങ്ങള്‍ മസ്‍കത്തില്‍ നിന്ന് സലാലയിലേക്ക് തിരിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ

വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യം: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

മാനന്തവാടി: വയനാട് ടൂറിസം കേരള ടൂറിസത്തിന് അനിവാര്യമെന്ന് വിനോദസഞ്ചാര പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാനന്തവാടി പഴശ്ശി പാർക്കിൽ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 1.20 കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ വിവിധ

ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്

കൽപ്പറ്റ: മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തി ലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതി സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. കുമ്മാട്ടർമേട്, ചിറക്കടവ്, ചിത്തിര വീട്ടിൽ നന്ദകുമാർ(32),

വിദ്യാർത്ഥികളെ അനുമോദിച്ചു.

കാവുംമന്ദം:കാവുംമന്ദം കുണ്ട്ലങ്ങാടി ഡി.വൈ.എഫ് ഐ ചേരിക്കണ്ടി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി കെ.

വിദ്യാർത്ഥികളെ അനുമോദിച്ചു.

പൊഴുതന ആറാം മൈൽ ഡി.വൈ.എഫ്.ഐ മേൽമുറി യൂണിറ്റ് കമ്മിറ്റി എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ എം.എൽ.എ യും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമായ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം

ടൗൺഷിപ്പും മാതൃകാ വീടും കടലാസിൽ നിന്നും ഗുണഭോക്താക്കളിൽ എത്തണം:എ.യൂസഫ്

കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് എ.യൂസഫ്. കൽപ്പറ്റ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.