കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ദേശീയ ശുദ്ധജല വിതരണ പദ്ധതിയായ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ നിര്‍വഹണ ഏജന്‍യിയായ ശ്രേയസിന്‍റെ ആഭിമുഖ്യത്തില്‍ നായ്ക്കട്ടി ടൗണില്‍ ജല സന്ദേശ റാലി സംഘടിപ്പിച്ചു. ജലസംരക്ഷണത്തിന്‍റെ പ്രധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനും ജലജീവന്‍ മിഷന്‍ പദ്ധതിയെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനുമായി നടത്തപ്പെട്ട റാലിയില്‍ നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സതീഷ്, വൈസ് പ്രസിഡന്‍റ് എന്‍.എ ഉസ്മാന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഗോപിനാഥന്‍ ആലത്തൂര്‍,മിനി സതീശന്‍, പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, ഗ്രാമ പഞ്ചായത്ത് ജല ശുചിത്വ സമിതി അംഗങ്ങള്‍, കുടുംബശ്രീ ഭാരവാഹികള്‍, അംഗങ്ങള്‍, നായ്ക്കെട്ടി എ. എല്‍.പി സ്കൂളിലെ ജല ശ്രീ ക്ലബ്ബ് കുട്ടികള്‍, അദ്ധ്യാപകര്‍, ശ്രേയസ് ജീവനക്കാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം