കൽപ്പറ്റ :കൽപ്പറ്റ സ്റ്റേഷൻ പരിധിയിൽ പിതാവിനൊപ്പം നടന്നു പോകവേ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കയറിപ്പിടിച്ച പുത്തൂർവയൽ സ്വദേശിയായ തേങ്ങിൻതൊടിയിൽ നിഷാദ് ബാബു (38)എന്നയാൾക്കെതിരെയും സംഭവസ്ഥലത്തു വച്ച് നാട്ടുകാർ പിടികൂടിയ പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകാമെന്നു പറഞ്ഞ് വിദഗ്ദമായി ഓട്ടോയിൽ കയറ്റി രക്ഷപ്പെടുത്താൻ സഹായിച്ച ഓട്ടോ ഡ്രൈവറായ പുത്തൂർവയൽ മാങ്ങവയൽ സ്വദേശി കാരടിവീട്ടിൽ അബു (51)എന്നയാളെയും പ്രതിയാക്കിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരവും കൽപ്പറ്റ പോലീസ് കേസെടുത്തത്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ അറസ്റ്റു ചെയ്ത പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി
പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള