കൽപ്പറ്റ : ഇഷ്ടദാനമായി പെണ്ണിന് എത്ര വേണമെങ്കിലും സ്വത്ത് നൽകാൻ ഇസ്ലാം അനുവദിക്കുന്നുണ്ടന്നിരിക്കെ ലോകത്താദ്യമായി സ്ത്രീകൾക്ക് അനന്തര സ്വത്തിന് അവകാശം നൽകിയ ഖുർആനിനെ സ്ത്രീവിരുദ്ധമായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്ന് വയനാട് ജില്ല മുജാഹിദ് സമ്മേളനത്തോടനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു.
എം ജി എം മർകസുദ്ദഅ് വ സംസ്ഥാന സമിതി അംഗം സൈനബ ഷറഫിയ ഉദ്ഘാടനം ചെയ്തു . വയനാട് ജില്ല പ്രസിഡണ്ട് ഷെറീന ടീച്ചർ അധ്യക്ഷത വഹിച്ചു. ഖൈറുന്നീസ കണിയാമ്പറ്റ , ശബാന റിപ്പൺ ,സുബൈദ കൽപ്പറ്റ ,ആയിഷ ടീച്ചർ , കെ.സീനത്ത് ടീച്ചർ എന്നിവർ പ്രസംഗിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.