നടവയൽ : നടവയൽ കായക്കുന്ന് പുഞ്ചവയൽ പാടശേഖരത്തിൽ മാത്തൂർ പരിയാരം സൈഡിൽ പതിക്കൽ മാത്യു, വടക്കേ കണ്ണമംഗലത്ത് ജോസ്. എന്നിവരുടെ രണ്ടര ഏക്കറോളം നെൽകൃഷിയാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചത്. പതിനായിരങ്ങൾ മുടക്കി എർത്തിട്ട സ്ഥലത്താണ് ആന കമ്പി പൊട്ടിച്ച് ഇറങ്ങി നാശനഷ്ടം ഉണ്ടാക്കിയത്. പതിനഞ്ച് ദിവസം കഴിഞ്ഞാൽ കൊയ്യാറായ നെല്ലാണ് കഴിഞ്ഞദിവസം ആന നശിപ്പിച്ചത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.