കല്‍പ്പറ്റ:- കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് കല്‍പ്പറ്റ മുന്‍സിപ്പല്‍ യൂണിറ്റ് കുടുംബ സംഗമം കല്‍പ്പറ്റ പെന്‍ഷന്‍ ഭവനില്‍ വെച്ച് നടന്നു. മുന്‍സിപ്പല്‍ പ്രസിഡന്റ് കെ .ജയന്‍ അധ്യക്ഷനായിരുന്നു . ജില്ലാ രക്ഷാധികാരി കെ. എം അബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ഇസി എച്ച്എസ് ന് സ്ഥിരമായ ഒരു ബിള്‍ഡിങ്ങും അതുപോലെ വാടകയ്ക്കല്ലാതെ സ്ഥിരമായൊരു സി എസ് ഡി കാന്റീന്‍ സംവിധാനവും വേണമെന്ന ആവശ്യങ്ങളായിരുന്നു ഉന്നയിച്ചത്.മുന്‍സിപ്പല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍,ജില്ലാ പ്രസിഡന്റ് മത്തായി കു ഞ്ഞ് , ജില്ലാ സെക്രട്ടറി കെ.അബ്ദുള്ള, ജില്ലാ വനിതാ വിംഗ് പ്രസിഡന്റ് സുലോചനാ രാമകൃഷ്ണന്‍ , ജില്ലാ ട്രഷറര്‍ കെ.വിശ്വനാഥന്‍, ജില്ലാ വനിതാ വിംഗ് സെക്രട്ടറി ലിസമ്മ ജോസഫ് , വൈത്തിരി താലൂക്ക് പ്രസിഡന്റ് എം.ജെ. ചാക്കോ , സെക്രട്ടറി സി. കുര്യാക്കോസ്, താലൂക്ക് വനിതാ വിംഗ് പ്രസിഡന്റ് പി.റിനാ നാഥന്‍ , സെക്രട്ടറി ജെസി ജോര്‍ജ് ,കല്‍പ്പറ്റ മുന്‍സിപ്പല്‍ ട്രഷറര്‍ പി. സദാനന്ദന്‍ എന്നിവർ സംസാരിച്ചു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും
നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ







