കൽപ്പറ്റഃ വയനാട് ജില്ല കേരളോത്സവം ചെസ്സ് മത്സരം ജില്ലാ പഞ്ചായത്ത് ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് സെക്രട്ടറി പി. സി. മജീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബീന ജോസ്,സ്പോർട്സ് കൗൺസിൽ ഭരണ സമിതി അംഗം സാജിദ് എൻ സി,ചെസ്സ് അസോസിയേഷൻ സെക്രട്ടറി ദിനേശൻ, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ സുനില എ. കെ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ നാല് ബ്ലോക്ക് പരിധിയിൽ നിന്നുമായി പത്തോളം ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.