മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ സർക്കാർ തയാറാകണം : മദ്യനിരോധന സമിതി.

മാനന്തവാടി: സംസ്ഥാനത്ത് പുതുതായി 227 വിദേശമദ്യ ഷോപ്പുകൾ ആരംഭിച്ചും പഴവർഗ്ഗങ്ങളിൽ നിന്ന് മദ്യം വാറ്റാൻ അനുമതി നൽകിയും മലബാർ ബ്രാൻഡ് എന്ന പേരിൽ മദ്യം ഇറക്കിയും മദ്യവ്യാപനം പൂർവ്വാധികം ശക്തിപ്പെടുത്തുന്ന നിലപാടുകളിൽ നിന്ന് സർക്കാർ പിന്മാറാൻ തയ്യാറാകണമെന്നും സംസ്ഥാനത്ത് ഒരു മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കുവാൻ നേതൃത്വം നൽകണമെന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ ടി എം രവീന്ദ്രൻ ആവശ്യപ്പെട്ടു.
നമ്മുടെ യുവജനങ്ങളെ മുച്ചൂടും നശിപ്പിക്കുന്ന എം ഡി എം എ പോലുള്ള മാരക ലഹരി വസ്തുക്കളും മയക്കുമരുന്നുകളും പൂർണമായും ഉന്മൂലനം ചെയ്യാൻ സുതാര്യവും ഫലപ്രദവുമായ നിയമനിർമ്മാണം നടത്തുവാനും അത് പൂർണ്ണമായും നടപ്പിലാക്കുവാനും ഗവൺമെന്റ് ഇച്ഛാശക്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനിരോധന സമിതി സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്ലോടിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും ജനകീയ കൂട്ടായ്മയും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ എ ആന്റണി അധ്യക്ഷത വഹിച്ചു. കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ബിജു മാവറ മുഖ്യ പ്രഭാഷണം നടത്തി.
നമ്മുടെ വിദ്യാർഥികളെയും യുവജനങ്ങളെയും മുതിർന്ന പൗരന്മാരെയും മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു മാരകമായ ലഹരി വസ്തുക്കളുടെയും കരാളഹസ്തങ്ങൾ നിന്നും മോചിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമാണ് . നമ്മുടെ സംസ്ഥാനത്ത് ഒരു മദ്യവിരുദ്ധ സംസ്കാരം വളർത്തിയെടുക്കാൻ ഗവൺമെൻറ് പ്രതിജ്ഞാബദ്ധം ആണെങ്കിൽ , ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന മദ്യലഹരി വിരുദ്ധ പ്രചാരണങ്ങളിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയും ലഭ്യത പൂർണമായും അവസാനിപ്പിക്കുവാൻ നടപടി സ്വീകരിക്കുകയാണ് വേണ്ടത് എന്ന് ഫാദർ ബിജു മാവറ പറഞ്ഞു
യോഗത്തിൽ വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി , മികച്ച ട്രെയിനർ ജോസ് പള്ളത്, മധ്യനിരോധന സമിതി സംസ്ഥാന ഭാരവാഹികളായ പ്രൊഫസർ ചിന്നമ്മ , ഐ സി മേരി , വെള്ള സോമൻ , മാക്കി പയ്യമ്പിള്ളി , ജനറൽ കൺവീനർ സിറ്റി എബ്രഹാം , അഡ്വക്കേറ്റ് ജോർജ് വാതുപറമ്പിൽ ,റസാഖ് സി പച്ചിലക്കാട് , എം കെ ജോർജ് , ചാക്കോ സി യു , എൻ സി ജോൺ , പി യു ജോൺ , ബിനു എം രാജൻ , തോമസ് തിരുനെല്ലി , കാദർകുട്ടി പനമരം , പ്രസന്ന ലോഹിതദാസ് , ചാക്കോ പി ജെ , ഗ്രേസി കാരുവേലിൽ , വത്സ കെ റ്റി , ബാലൻ കാരക്കോട് , സിബി ജോൺ , മോളി ചെറുപ്ലാവിൽ , ജസ്സി ഷാന്റോ , തോമസ് തിരുനെല്ലി , റോസമ്മ പി എ , ജോൺസൻ പി എം തുടങ്ങിയവർ പ്രസംഗിച്ചു.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ

വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട

ഗതാഗത നിയന്ത്രണം

അമ്പായത്തോട് – പാൽചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണം Facebook

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ

സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് : വിജയികളെ അനുമോദിച്ചു

സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.