ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ടിൽ അർജന്റീന ലോക കപ്പ് നേടി . 4-3 എന്ന സ്കോറിനാണ് അർജന്‍റീന ഷൂട്ടൌട്ടിൽ വിജയിച്ചത്. അർജന്‍റീനയ്ക്കുവേണ്ടി മെസി, ഡിബാല, പർഡേസ്, മോണ്ടിയൽ എന്നിവർ ഗോളുകൾ നേടി.
ഫ്രാൻസിന് വേണ്ടി എംബാപ്പെ, കോളോ മൌനി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കോമാൻ, ഷുവാമെനി എന്നിവർ കിക്ക് നഷ്ടപ്പെടുത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്.
അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടം അധികമസയത്തിൽ സമനില പിടിച്ച് ഫ്രാൻസ്(3-3). 108-ാം മിനിറ്റിൽ മെസിയിലൂടെ ഗോൾ നേടി അർജന്‍റീന 3-2ന് മുന്നിലെത്തിയിരുന്നു. എന്നാൽ 118-ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കി എംബാപ്പെ സമനിലയിലെത്തിച്ചു. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് എംബാപ്പെ.
തോൽവി മുഖാമുഖം കണ്ടിടത്തുനിന്ന് എംബാപ്പെയുടെ ഇരട്ടപ്രഹരത്തിൽ ഫ്രാൻസ് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. 80-ാം മിനുട്ടിൽ പെനാൽറ്റിയും 81 മിനിറ്റും എംബാപ്പെ അർജന്റീന വലകുലുക്കി. എംബാപ്പെയുടെ ഇരട്ട ഗോളുകളോടെ ഫ്രാൻസ് സമനില നേടിയിരുന്നു.