ലോകകപ്പ് ഫൈനല്‍ ദിനം ഫുട്ബോള്‍ ‘ലഹരി’യില്‍ മലയാളി ആഘോഷിച്ചപ്പോള്‍ കോളടിച്ചത് ബിവറേജസ് കോര്പ്പറേഷന്.ഫൈനല്‍ ദിനമായ ഞായറാഴ്ച 50 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സാധാരണ ഞായറാഴ്ചകളിലെ മദ്യവില്‍പ്പന ശരാശരി 30 കോടിയാണ്.അര്‍ജന്റീന- ഫ്രാന്‍സ് ഫൈനല്‍ മദ്യവില്‍പ്പന ഗണ്യമായി വര്‍ധിപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 20 കോടിയുടെ അധിക വില്‍പ്പനയാണ് നടന്നത്.

വാട്സാപ്പില്‍ ഈ സെറ്റിങ്സ് ഓണ്‍ ആക്കിയിട്ടില്ലെങ്കില്‍ പണം നഷ്ടപ്പെടും: മുന്നറിയിപ്പുമായി കേരള പൊലീസ്
വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് വ്യജ അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പ് സമീപകാലങ്ങളില്‍ സജീവമായത് ശ്രദ്ധയില്‍പ്പെട്ട കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2-Step Verification സജ്ജമാക്കിയിട്ടില്ലാത്തവരുടെ വാട്സ്ആപ്പ് അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഹാക്കർമാർ വേഗത്തില്‍ കൈക്കലാക്കുന്നതെന്നും, അതിനെതിരെ മുൻ