2022-23 സാമ്പത്തികവര്‍ഷം വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന ‘നിങ്ങള്‍ക്കും സംരംഭകരാകം’ പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സംരംഭകര്‍ക്കുള്ള സംരംഭകത്വ സെമിനാര്‍ സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു.
സംരഭകത്വ സെമിനാറില്‍ ”വ്യവസായ വകുപ്പിന്റെ പദ്ധതികളും സേവനങ്ങളും” എന്ന വിഷയത്തില്‍ മാനന്തവാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ അര്‍ച്ചന ആനന്ദ്, ”ഫുഡ് സേഫ്റ്റി ലൈസന്‍സിംഗ്” എന്ന വിഷയത്തില്‍ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ പി. നിഷ, ”ബില്‍ഡിംഗ് റൂള്‍സ് നടപടിക്രമങ്ങള്‍” എന്ന വിഷയത്തില്‍ ജില്ലാ ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കെ.എസ് രഞ്ജിത്, പി.ആര്‍.എഫ്.എം.ഇ പദ്ധതിയെക്കുറിച്ച് റിസോഴ്‌സ് പേഴ്‌സണ്‍ പി. കുഞ്ഞമ്മദ് തുടങ്ങിയവര്‍ ക്ലാസ്സുകളെടുത്തു. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ.വി വിജോള്‍, ജോയ്‌സി ഷാജു, പനമരം വ്യവസായ വികസന ഓഫീസര്‍ സി. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.
കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു