നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് 15ആം വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോൺസെൻഷിയോ പരിപാടി മാനന്തവാടി ഡി വൈ എസ് പി എ. പി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാളെയുടെ രാഷ്ട്ര ഭാവിയായ വിദ്യാർത്ഥികൾ മൊബൈൽ ഫോണിന്റെ മുമ്പിൽ തല കുനിക്കുകയും അമിതമായ ഉപയോഗം കാരണം വായന ശീലം ഇല്ലാതാവുകയും ചെയുന്ന കാലഘട്ടത്തിൽ ആണ് വിദ്യാർത്ഥി സമൂഹം ജീവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോഗ്രാം കോർഡിനേറ്റർ ആയിഷ സ്വാഗതം അറിയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ശരീഫ് എ. പി അധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ ടി. കെ അബ്ദുറഹ്മാൻ ബാക്കഫി വീഡിയോ കോൺഫ്രൻസിലൂടെ കോളേജിന്റെ അടുത്ത 15 വർഷത്തെ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. തുടർന്ന് നടവയൽ കോർപറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റിയുമായി ദാരണ പത്രം ഒപ്പ് വെച്ചു. തുടന്ന് കോളേജിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്യ വിദ്യാർത്ഥികളെ അനുമോദിച്ചു.
പദ്ധതിയുടെ ഭാഗമായി അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ഉന്നത വിദ്യാഭ്യാസ ഗവേഷണം മേഖലകളിൽ സമ്പന്നരായ ആളുകളെ വാർത്തെടുക്കുന്നതിനും വിവിധ കമ്യുണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമുകൾക്കും പദ്ധതിയിൽ തുടക്കം കുറിച്ചു.
നടവയൽ കോർപറേറ്റീവ് വൈസ് പ്രസിഡന്റ് വിൻസൻ തോമസ്, കോളേജ് വൈസ് പ്രിൻസിപ്പൽ സഹത് കെ. പി, ഐ. ക്യു. എ. സി കൺസൽട്ടർ ഡോക്ടർ പി.എ മത്തായി, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിഫ് പി എന്നിവർ സംസാരിച്ചു.

ഫോൺ ഹാക്കിങ്ങിനെ എളുപ്പത്തിൽ പ്രതിരോധിക്കാവുന്നതേയുള്ളൂ; ഈ നാല് കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യം
നമ്മുടെ ഡിവൈസുകളുടെ സുരക്ഷ എന്നത് ഇന്നത്തെകാലത്ത് അതിപ്രധാനമാണ്. ഹാക്കർമാർ എളുപ്പം നുഴഞ്ഞുകയറും എന്ന അവസ്ഥയാണ് പല ഡിവൈസുകൾക്കും ഉള്ളത്. അത് ഫോൺ ആകട്ടെ, ലാപ്ടോപ്പ് ആകട്ടെ, എന്തും ആകട്ടെ. സുരക്ഷ കർശനമാക്കിയില്ലെങ്കിൽ, നമ്മുടെ ഒരു