കല്‍പ്പറ്റ: കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കുകയാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം.എം.എം.ഉലഹന്നാന്‍ പ്രസ്താവിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ നിയമനങ്ങളും അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഡി.ഡി.ഇ. ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.എയ്ഡഡ് സ്‌കൂളുകളില്‍ 2017 മുതല്‍ നിയമനം ലഭിച്ച ധാരാളം അധ്യാപകര്‍ വര്‍ഷങ്ങളായി ശമ്പളം ലഭിക്കാതെ ക്ലേശിക്കുകയാണ്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നിസാര സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നിരസിച്ച നിയമനങ്ങള്‍ ഭിന്നശേഷി സംവരണവുമായി കൂട്ടിക്കുഴച്ച് അംഗീകാരം നല്‍കാതെ തടഞ്ഞ് വച്ചിരിക്കയാണ്.ഇതുമൂലം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ ഒരു വിഭാഗം അധ്യാപകര്‍ കഷ്ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ഗുരുതരമായ നിസംഗത തുടരുകയാണ്. ഇതിനെതിരെ അധ്യാപക സമൂഹം ശക്തമായിപ്രതിഷേധിക്കണം. ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു.പി.എസ് ഗിരീഷ് കുമാര്‍, ടി.എന്‍. സജിന്‍, ടി.എം അനൂപ്, എം പ്രദീപ് കുമാര്‍, ബിജു മാത്യു,ജിജോ കുര്യാക്കോസ്, പി.മുരളീദാസ് , കെ.സി.അഭിലാഷ്, അക്ബര്‍ അലി, സൗമേഷ്, അബ്ദുള്‍ റൗഫ്, അബ്ദുള്‍ റഹീം, എന്നിവര്‍ പ്രസംഗിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.
നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ