സ്മാർട്ട്‌ഫോൺ പ്രേമികൾ കാത്തിരുന്ന റെഡ്മി നോട്ട് 12 സീരിസ് ജനുവരി അഞ്ചിന് ഇന്ത്യയിലെത്തും. ട്വിറ്റർ പേജിലൂടെ റെഡ്മി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. നേരത്തെതന്നെ ചൈനയിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 12 സീരിസ് വിപണിയിൽ തരംഗം തീർക്കാൻ കെല്പുള്ളവയാണ്.
2023 ന്റെ പകുതിയോടെ റെഡ്മി നോട്ട് 12 സീരിസ് വിപണിയിലെത്തുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ജനുവരി ആദ്യം തന്നെ ഫോൺ ഇന്ത്യയിൽ പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്. ചൈനയിൽ ഇറങ്ങിയ ഫോണിൽ നിന്നും ഒട്ടേറെ മാറ്റങ്ങൾ ഇന്ത്യൻ മോഡലിന് പ്രതീക്ഷിക്കാമെന്നാണ് വിവരങ്ങൾ. റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാകും ഇന്ത്യയിൽ പുറത്തിറങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലിറങ്ങുന്ന നോട്ട് 12 5ജിയിൽ ചെെനയിലിറങ്ങിയ മോഡലിന് സമാനമായ 48 മെഗാ പിക്സൽ ക്യാമറയാണെന്നാണ് വിവരങ്ങൾ. സ്നാപ്ഡ്രാഗൺ പ്രോസസറും അമോലെഡ് ഡിസ്പ്ലെയുമായാകും ഫോൺ എത്തുക. 33 W ന്റെ ഫാസ്റ്റ് ചാർജിങ്ങും പ്രതീക്ഷിക്കാം. 5000 mAh ബാറ്ററിയാകും ഫോണിലെന്നും റിപ്പോർട്ടുകളുണ്ട്.
റെഡ്മി നോട്ട് 12 ന്റെ വിലയെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും 15,000 റേഞ്ചിൽ ലഭിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോണാകും ഇതെന്നാണ് വിവരങ്ങൾ. ചെെനയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജിയുടെ വില 25,000 ത്തിനും 30,000 ഇടയിലാകാനാണ് സാധ്യത.

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.
രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3