പനമരം: പുലർച്ചെ ഒരു മണിക്ക് നീർവാരം മണിക്കോട്, നഞ്ചൻമൂല വനത്തിനകത്ത് നിന്നും 5 പേരെ നാടൻ തോക്കും, തിരകളുമായി നായാട്ട് സഘത്തെ കാട്ടിൽ വെച്ച് പിടികൂടി. അഞ്ചുക്കുന്ന് കല്ലിട്ടംകുഴി ബാബു എന്ന വേണുഗോപാൽ (49) പനമരം തെന്നാശ്ശേരി പി.സി ഷിബി(44) കൈപ്പാട്ട്കുന്ന് തൊന്നറ കാട്ടിൽ സത്യൻ(44) കമ്പളക്കാട് തുന്നൽകാട്ടിൽ ഡി.കെ ഹരിസ് (44) കിഴക്കൻ മൂലയിൽ കെ.കെ രാജേഷ് (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചെതലയം റെയ്ഞ്ച് ഓഫീസർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, പുൽപ്പള്ളി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ബി.പി സുനിൽകുമാറും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.