നൂൽപ്പുഴ തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു (30) 9ന് വൈകിട്ട് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി.മീനങ്ങാടി യൂക്കാലിക്കവല സുധീഷ് (23) കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. ഒരാഴ്ച മുമ്പ് ക്ഷയരോഗം സ്ഥിരീകരിച്ചിരുന്നു,കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണ്.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ