കുര്‍ത്തിയുടെ ബട്ടണുകള്‍ക്കിടയിലും ഹാന്‍ഡ് ബാഗിലും ഒളിപ്പിച്ച 47 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി

മുംബൈ: 47 കോടി രൂപ വിലമതിക്കുന്ന ഹെറോയിനും കൊക്കെയ്നുമായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും രണ്ടു പേരെ അറസ്റ്റ് ചെയ്തു. മുംബൈ എയർപോർട്ട് കസ്റ്റംസ് സോണൽ യൂണിറ്റ് III നടത്തിയ ഓപ്പറേഷനിൽ 31.29 കോടി രൂപ വിലമതിക്കുന്ന 4.47 കിലോഗ്രാം ഹെറോയിനും 15.96 കോടി രൂപ വിലമതിക്കുന്ന 1.596 കിലോഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.

രണ്ടു കേസുകളിലായിട്ടാണ് മയക്കുമരുന്ന് പിടികൂടിയത്. കെനിയ എയർവേയ്‌സിന്‍റെ കെ.ക്യു. 210 വിമാനത്തിൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നിന്ന് കെനിയയിലെ നെയ്‌റോബി വഴി എത്തിയ ആളില്‍ നിന്നുമാണ് 4.47 കിലോഗ്രാം ഹെറോയിനുമായി ഒരാളെ പിടികൂടിയത്. 12 ഡോക്യുമെന്‍റ് ഫോൾഡറുകളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. രണ്ടാമത്തെ കേസിൽ, എത്യോപ്യൻ എയർലൈൻസ് ഫ്ലൈറ്റായ ET-460 ൽ എത്തിയ ഒരാളുടെ ബാഗേജ് സ്കാൻ ചെയ്തതിനെത്തുടർന്ന് സംശയാസ്പദമായ രീതിയില്‍ ബട്ടണുകൾ കണ്ടെത്തുകയായിരുന്നു. ഈ ബട്ടണുകൾ എണ്ണത്തിൽ അധികമായിരുന്നുവെന്നും വസ്ത്രങ്ങളിൽ അസാധാരണമാംവിധം അടുത്ത് സ്ഥാപിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബാഗിൽ നടത്തിയ വിശദമായ പരിശോധനയിൽ കുർത്തകളുടെ ബട്ടണുകളിലും ഹാൻഡ്‌ബാഗിനുള്ളിലെ അറകളിലും ഒളിപ്പിച്ച നിലയിൽ 1.596 കിലോഗ്രാം കൊക്കെയ്ൻ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് (എൻഡിപിഎസ്) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയതെന്നും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

തൃക്കൈപ്പറ്റ ബാംബു വില്ലേജ് മുളദിനമാഘോഷിച്ചു

ലോകമുളദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ. തൃക്കൈപ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ മുളദിന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ബാംബു വില്ലേജ് പ്രതിനിധി ധന്യ ഇന്ദു മുള സന്ദേശം നൽകി. തുടർന്ന് വില്ലേജ്

50 അടിയോളം ഉയരത്തിൽ കൂറ്റൻ സംരക്ഷണഭിത്തി ഉറക്കമില്ലാതെ കുടുംബങ്ങൾ

മേപ്പാടി- ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്.

പുതിയ ഫിഫ റാങ്കിങ് പുറത്ത്; അർജന്റീനയെ വെട്ടി സ്‌പെയ്ൻ തലപ്പത്ത്

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അര്‍ജന്റീനയ്ക്ക് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനം നഷ്ടമായി. ഇന്ന് ഫിഫ പുറത്തിറക്കിയ റാങ്കിംഗില്‍ അര്‍ജന്റീന മൂന്നാം സ്ഥാനത്തേക്ക് വീണു. സ്പെയ്ന്‍ ഒന്നാം റാങ്കിലേക്ക് കുതിച്ചപ്പോള്‍ ഫ്രാന്‍സ് രണ്ടാമതായി. ലോകകപ്പ്

ഡോക്ടർ നിയമനം

പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർദ്രം പദ്ധതിയിലേക്ക് ഡോക്ടർ നിയമനം നടത്തുന്നു. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. സെപ്റ്റംബർ 24 രാവിലെ 10ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എത്തിച്ചേരണം. ഒപ്പം phc.padinjarathara@gmail.com എന്ന

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 74 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍ അല്ലെങ്കിൽ സ്ഥാപനങ്ങളില്‍ നിന്ന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24 ഉച്ച രണ്ടിനകം ടെന്‍ഡറുകള്‍ പനമരം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎമ്മിന്റെ ജനകീയ പ്രതിഷേധം

കൊലയാളി കോൺഗ്രസിനെതിരെ സിപിഐഎം നേതൃത്വത്തിൽ പുൽപ്പള്ളിയിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. നൂറ് കണക്കിനാളുകൾ പങ്കെടുത്ത പ്രകടനവും പൊതു സമ്മേളനവുമാണ് നടത്തിയത്. സംസഥാന സെക്രട്ടറിയേറ്റംഗം എംവി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.റഫീഖ് ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.