ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധ : ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു വയസ്സുള്ള കുട്ടിക്കും ഗൃഹനാഥനും വയോധിക്കുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. വയറിളക്കവും ഛര്‍ദ്ദിയും കടുത്ത പനിയുമുണ്ടായതിനെ തുടർന്ന് മൂന്ന് പേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ മൂവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന സ്ഥാപനത്തിനത്തിൽ നിന്നാണ് ഷവർമ വാങ്ങിയതെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ പരാതിയെ തുടർന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഹോട്ടൽ പരിസരം വൃത്തി ഹീനമെന്ന് കണ്ടെത്തി. ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടീസ് നൽകി.

സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് ഒരാഴ്ചക്കിടെ രണ്ട് പെൺകുട്ടികളാണ് മരിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിൽ നാടിളക്കിയുള്ള പരിശോധനകൾ
തുടരുന്നതിനിടെയാണ് കാസർകോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി എന്ന പത്തൊൻപതുകാരിയുടെ ദാരുണ മരണം. കാസർകോട് അടിക്കത്തുബയലിലെ അൽ- റൊമൻസിയ റെസ്റ്റോറന്റിൽ നിന്ന് പുതുവർഷ തലേന്ന് ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് മരണമെന്ന് കുടുംബം പരാതി നൽകി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഡിസംബർ 31 നാണ് അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങിയത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് മരിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

രാത്രി മുഴുവൻ എസി ഇടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ഇന്ന് ഒട്ടുമിക്ക വീടുകളിലും എസി ഉണ്ട്. ചിലർക്ക് എസി ഇല്ലെങ്കിൽ ഉറക്കം പോലും വരില്ല. വേനൽക്കാലങ്ങളിൽ എസി ഉപയോഗിക്കുന്നത് ചൂടിനെ കുറയ്ക്കും. എന്നാൽ എപ്പോഴും എസി ഉപയോഗിക്കുന്നത് നല്ലതാണോ? രാത്രിയിൽ ഉറങ്ങുമ്പോൾ മുഴുവൻ സമയവും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 10 വര്‍ഷം വീഴ്ച വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് പിഴ സഹിതം അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി

ലഹരിക്കെതിരെ നെറ്റ്ബോൾ ചലഞ്ചുമായി പനമരം കുട്ടി പോലീസ്.

പനമരം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടിനെറ്റ്ബോൾ ചലഞ്ചുമായിമായി പനമരത്തെ കുട്ടി പോലീസ് .പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചലഞ്ച് സ്പോർട്സ് കൗൺസിൽ

ഷീ കെയര്‍ : വനിതാ വളണ്ടിയർമാര്‍ക്കുള്ള ദശദിന പരിശിലനം തുടങ്ങി.

കല്‍പ്പറ്റ: എം എസ് എസ് ലേഡീസ് വിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷി കെയര്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കുള്ള ദശ ദിന പരിശീലനം തുടങ്ങി. രജിസ്റ്റര്‍ ചെയ്ത 50 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.