ഈ സീരിയല്‍ നമ്പര്‍ ഉള്ള കറന്‍സി നിങ്ങളുടെ കൈവശമുണ്ടോ, എങ്കില്‍ ലക്ഷാധിപതിയാകാം!

വിവിധ രാജ്യങ്ങളിലെ അപൂര്‍വങ്ങളായ കറന്‍സി നോട്ടുകളും നാണയങ്ങളുമൊക്കെ ശേഖരിക്കുന്ന സ്വഭാവക്കാരാണോ നിങ്ങള്‍? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. നിങ്ങളുടെ കയ്യില്‍ ഇനി പറയുന്ന സീരിയല്‍ നമ്പര്‍ ഉള്ള കറന്‍സി നോട്ട് ഉണ്ടെങ്കില്‍ അത് നല്‍കി പകരം ലക്ഷങ്ങള്‍ നേടാന്‍ ഒരു സുവര്‍ണാവസരം വന്നിരിക്കുകയാണ്.

സംഗതി ബ്രിട്ടനിലാണ്. ChangeChecker.com എന്ന വെബ്‌സൈറ്റ് ആണ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ 10 പൗണ്ടിന്റെ ഒരു പ്ലാസ്റ്റിക് നോട്ടിന് പുതുതായി കൈവന്ന അധികമൂല്യത്തെക്കുറിച്ച് അറിയിച്ചത്. വ്യത്യസ്ത സീരിയല്‍ നമ്പറുകളുള്ള ഈ പ്ലാസ്റ്റിക് നോട്ടാണ് ഇപ്പോള്‍ ബ്രിട്ടനിലെ കളക്ടര്‍മാര്‍ തിരയുന്ന ആ വിഐപി നോട്ട്. ഇതിന് ഇന്ത്യയിലെ മൂന്നര ലക്ഷം രൂപയോളമാണ് ഇപ്പോള്‍ വില.

നോട്ടിലെ സീരിയല്‍ നമ്പറാണ് ഇതിന്റെ പ്രത്യേകത. ഈ അക്കങ്ങള്‍ ഒരു പ്രത്യേക ക്രമത്തില്‍ പ്രത്യക്ഷപ്പെടുന്നത് കറന്‍സി നോട്ടിന്റെ പണ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയായ ജെയ്ന്‍ ഓസ്റ്റിന്റെ ജനന-മരണ തീയതികളുമായി ബന്ധപ്പെട്ടാണ് ഇതിനു ഡിമാന്‍ഡ് വന്നത്. 1775 ല്‍ ജനിച്ച ജെയ്ന്‍ ഓസ്റ്റിന്‍ 1817 ലാണ് മരണപ്പെട്ടത്. ഇംഗ്ലീഷ് സാഹിത്യ ലോകത്ത് ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ആറ് പ്രധാനപ്പെട്ട കൃതികളുടെ രചയിതാവാണ് ജെയ്ന്‍ ഓസ്റ്റിന്‍. അവരുടെ ജനനം മരണ തീയതികള്‍ ഉള്‍ക്കൊള്ളുന്നതിനാലാണ് 10 പൗണ്ടിന്റെ ഈ പ്ലാസ്റ്റിക് നോട്ടിന് ഇത്രയധികം ഡിമാന്‍ഡ്.

ജെയിന്‍ ഓസ്റ്റിന്‍ ജനിച്ച വര്‍ഷം കാണിക്കുന്ന 16 121775 എന്ന സീരിയല്‍ നമ്പറിലുള്ള നോട്ട്, മരണത്തീയതി കുറിക്കുന്ന 18 071817 എന്ന സീരിയല്‍ നമ്പറിലുള്ള നോട്ട് എന്നിവയ്ക്കായാണ് നാണയ, കറന്‍സി ശേഖരണക്കാര്‍ അന്വേഷണം നടത്തുന്നത്. അതുപോലെ, ജനന, മരണ തീയതികള്‍ ഒന്നിച്ചു വരുന്ന 17 751817 എന്ന സീരിയല്‍ നമ്പര്‍, ജെയിന്‍ ഓസ്റ്റിന്റെ പ്രധാന നോവലായ പ്രൈഡ് ആന്റ് പ്രെജുഡൈസ് പുറത്തിറങ്ങിയ വര്‍ഷത്തെ കുറിക്കുന്ന 28 011813 എന്ന സീരിയല്‍ നമ്പര്‍ എന്നി ഉള്‍പ്പെടുന്ന കറന്‍സികള്‍ക്കും വന്‍ ഡിമാന്‍ഡുണ്ട്.

ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഈ നോട്ടിന് 3.5 ലക്ഷം രൂപ വരെ നല്‍കാനും കളക്ടര്‍മാര്‍ തയ്യാറാണ്. ഇതാദ്യമല്ല ഇത്തരത്തില്‍ ഒരു മോഹന വാഗ്ദാനം വരുന്നത്. ഇതിനുമുന്‍പും ചരിത്രപരമായ ബന്ധമുള്ള കറന്‍സികളും നാണയങ്ങളും മോഹനവിലയില്‍ വിറ്റു പോയിട്ടുണ്ട്.

ഇതുകൂടാതെ, ക്യൂ ഗാര്‍ഡന്‍സ്, ലണ്ടന്‍ ഒളിമ്പിക്‌സ് 2012 എന്നിവയുള്ള നാണയങ്ങള്‍ക്കും വലിയ ഡിമാന്‍ഡ് ആണ് നാണയം ശേഖരിക്കുന്നവര്‍ക്കിടയിലുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

രാത്രി മുഴുവൻ എസി ഇടാറുണ്ടോ? എങ്കിൽ സൂക്ഷിക്കണം

ഇന്ന് ഒട്ടുമിക്ക വീടുകളിലും എസി ഉണ്ട്. ചിലർക്ക് എസി ഇല്ലെങ്കിൽ ഉറക്കം പോലും വരില്ല. വേനൽക്കാലങ്ങളിൽ എസി ഉപയോഗിക്കുന്നത് ചൂടിനെ കുറയ്ക്കും. എന്നാൽ എപ്പോഴും എസി ഉപയോഗിക്കുന്നത് നല്ലതാണോ? രാത്രിയിൽ ഉറങ്ങുമ്പോൾ മുഴുവൻ സമയവും

തീരുമെന്ന പേടി വേണ്ട; വാട്‌സ്ആപ്പിന്‍റെ പുതിയ ഫീച്ചർ നിങ്ങളുടെ ഡാറ്റ ലാഭിക്കും

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് അവരുടെ ഇന്‍റര്‍നെറ്റ് ഡാറ്റ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണം നല്‍കാന്‍ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ വാട്‌സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ്

ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ 10 വര്‍ഷം വീഴ്ച വരുത്തി അംഗത്വം നഷ്ടമായവര്‍ക്ക് പിഴ സഹിതം അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി

ലഹരിക്കെതിരെ നെറ്റ്ബോൾ ചലഞ്ചുമായി പനമരം കുട്ടി പോലീസ്.

പനമരം:സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി സമൂഹത്തെ ബോധവൽക്കരിക്കാൻ വേണ്ടിനെറ്റ്ബോൾ ചലഞ്ചുമായിമായി പനമരത്തെ കുട്ടി പോലീസ് .പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചലഞ്ച് സ്പോർട്സ് കൗൺസിൽ

ഷീ കെയര്‍ : വനിതാ വളണ്ടിയർമാര്‍ക്കുള്ള ദശദിന പരിശിലനം തുടങ്ങി.

കല്‍പ്പറ്റ: എം എസ് എസ് ലേഡീസ് വിംഗ് കല്‍പ്പറ്റ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷി കെയര്‍ പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്കുള്ള ദശ ദിന പരിശീലനം തുടങ്ങി. രജിസ്റ്റര്‍ ചെയ്ത 50 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.