കൽപ്പറ്റ: ഫ്രറ്റേണിറ്റി മൂവ്മെന്റ് കൽപ്പറ്റ മണ്ഡലം കൺവെൻഷൻ കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈൻ വഴി നടന്നു. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നീതിനിഷേധ സമൂഹത്തിൽ അതിനെതിരെ പ്രതികരിക്കാതെ അടങ്ങിനിൽക്കാൻ ഒരു ഫ്രറ്റേണിറ്റി പ്രവർത്തകന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ജനറൽ സെക്രട്ടറി കെ.നഈമ അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന കമ്മിറ്റിയംഗം ബഷീർ തൃപ്പനച്ചി സംഘടന ക്യാമ്പയിൻ വിശദീകരണം നടത്തി. മണ്ഡലത്തിന്റെ റിപ്പോർട്ട് അവതരണം മണ്ഡലം അസിസ്റ്റന്റ് കൺവീനർ മുസ്‌ഫിറ നിർവഹിച്ചു. കൺവീനർ ദിൽബർ സമാൻ ഇ. വി സ്വാഗതവും ഷർബിന ഫൈസൽ നന്ദിയും പറഞ്ഞു.