അന്തർദേശീയ ബാലികാദിനത്തിൽ കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ “പെൺകുരുന്ന് പൊൻകുരുന്ന്” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
സ്ത്രീത്വം കീറിമുറിക്കപ്പെടേണ്ടതല്ല അപമാനിക്കപ്പെടേണ്ടതല്ല. ഓരോ സ്ത്രീയും അമ്മയാണ് സഹോദരിയാണ്. ഇന്നിന്റെ വെല്ലുവിളികളും നാളെയുടെ വാഗ്ദാനങ്ങളും ആകേണ്ട നാം പരസ്പരം ബഹുമാനിച്ചും ആദരിച്ചും സമൂഹത്തിന്റെ ഉന്നതി ലക്ഷ്യമാക്കി പ്രവർത്തിക്കണം എന്ന ആശയത്തെ മുൻനിർത്തി കെസിവൈഎം സംസ്ഥാന സമിതി ആരംഭിച്ചിരിക്കുന്ന WWW (We are With Women )ക്യാമ്പയിനിന്റെ ഭാഗമാവുകയാണ് കെസിവൈഎം മാനന്തവാടി രൂപതയും. കെസിവൈഎം മാനന്തവാടി രൂപത വൈസ് പ്രസിഡന്റ് റ്റെസിൻ വയലിൽ അദ്ധ്യക്ഷയായിരുന്നു. ബഹുമാന്യയായ ആലത്തൂർ എം പി കുമാരി. രമ്യ ഹരിദാസ് വെബിനാർ ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം അനുഗ്രഹ പ്രഭാഷണം നടത്തി. കോഴിക്കോട് ഗവ.മെന്റൽ ഹെൽത്ത് സെന്ററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ഡോ.ശ്രീപ്രിയ സി.കെ വെബിനാറിൽ ക്ലാസ് നയിച്ചു. കെസിവൈഎം സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സി.റോസ് മെറിൻ എസ്ഡി, കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര, ഡയറക്ടർ ഫാ.ആഗസ്റ്റിൻ ചിറയ്ക്കതോട്ടത്തിൽ, രൂപത ഭാരവാഹികളായ സി.സാലി സിഎംസി, റോസ്മേരി തേറുകാട്ടിൽ, ജിയോ മച്ചുകുഴിയിൽ, മേബിൾ പുള്ളോലിക്കൽ, ടിബിൻ പാറക്കൽ, ഡെറിൻ കൊട്ടാരത്തിൽ, ജസ്റ്റിൻ ലൂക്കോസ്,ജിജിന ജോസ് എന്നിവർ സംസാരിച്ചു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്