ബഫർ സോൺ വനാതിർത്തിയിൽ പരിമിതപ്പെടുത്തണം: വയനാട് സംരക്ഷണ സമിതി

ബഫര്‍സോണ്‍ പ്രഖ്യാപനവും, വര്‍ദ്ധിച്ചുവരുന്ന വന്യജീവി ശല്യവും, വയനാട് കടുവസങ്കേതം പ്രഖ്യപിക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന ദുരന്തഫലവും സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തില്‍, ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി, ജില്ലയിലെ വിവിധ മതവിഭാഗങ്ങളുടേയും കര്‍ഷക, സാംസ്കാരിക, സാമൂഹിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനകളുടേയും നേതൃത്വത്തില്‍ രൂപീകരിച്ച ‘വയനാട് സംരക്ഷണ സമിതി’ മാനന്തവാടി, കൽപ്പറ്റ ഡി. എഫ്. ഒ. മാർക്കും കൽപ്പറ്റ എ.ഡി. എമ്മിനും നിവേദനം നൽകി.കരടു വിഞ്ജാപനങ്ങളിൽ ജനവാസകേന്ദ്രങ്ങളും വ്യാപാര വാണിജ്യ പ്രദേശങ്ങളും, വലിയതോതില്‍ കൃഷിഭൂമികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സാമാന്യപരിശോധനയില്‍ തന്നെ ബോധ്യപ്പെടുന്നതാണ്. ഈ രൂപത്തില്‍ പരിസ്ഥിതി ലോല മേഖല അന്തിമമായി തീരുമാനിക്കപ്പെട്ടാല്‍ ആയിരക്കണക്കിനു ജനങ്ങളുടെ ദൈനംദിന ജീവിതം ദുസ്സ:ഹമായിത്തീരുകയും മാന്യമായി ജീവിക്കാനുള്ള അവരുടെ മനുഷ്യാവകാശം നിയമം മൂലം നിഷേധിക്കപ്പെടുകയും ചെയ്യും.
വന്യജീവിസങ്കേതത്തിന്റെ അതിര്‍ത്തിയില്‍ നിന്നും പൂജ്യം മുതല്‍ പരിസ്ഥിതിലോല മേഖലയായി നിജപ്പെടുത്താമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമായി പറയുന്ന സാഹചര്യത്തില്‍ വയനാട്ടിലെ പരിസ്ഥിതി ലോല മേഖലകളുടെ അതിര്‍ത്തി ജനവാസ കേന്ദ്രങ്ങളെയും കൃഷിഭൂമിയേയും പൂര്‍ണ്ണമായും ഒഴിവാക്കി നിലനിർത്തണമെന്നാണ് വയനാട്ടിലെ ജനങ്ങളുടെ ആവശ്യം.
പുതിയതായി പ്രഖ്യാപിക്കാനിരിക്കുന്ന വയനാട് വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണിന്റെ കാര്യത്തിലും എന്താണ് സംഭവിക്കുക എന്ന് ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് ജനാഭിപ്രായം ആരാഞ്ഞ് കാര്യങ്ങള്‍ തീരുമാനിക്കുക എന്ന നിയമപരമായ അവകാശം തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു എന്ന പരാതിയും ജനങ്ങള്‍ക്കുണ്ട്. അത് പരിഹരിക്കപ്പെടേണ്ടതാണെന്ന് കരുതുന്നു.
ഈ പ്രശ്‌നത്തില്‍ വയനാട് ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ജനവാസകേന്ദ്രങ്ങളേയും കൃഷിഭൂമിയേയും പൂര്‍ണ്ണമായും പരിസ്ഥിതി ലോല മേഖലയില്‍നിന്നും ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടുകൾ മന്ത്രാലയങ്ങൾക്ക് നല്‍കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
കൽപ്പറ്റ സൗത്ത് വയനാട് ഡി. എഫ്. ഒ. ശ്രീ. രജ്ഞിത് കുമാറിനും, വയനാട്‌ എ. ഡി. എം. യൂസഫിനും വയനാട് സംരക്ഷണ സമിതി ചെയർമാൻ മോൺ. തോമസ് മണക്കുന്നേൽ, ജനറൽ സെക്രട്ടറി സാലു അബ്രാഹം, ട്രഷറർ ഹാരിസ് വഖാവി, എന്നിവർ നിവേദനം നൽകി.
മാനന്തവാടി നോർത്ത് വയനാട് ഡി. എഫ്. ഒ. രമേഷ് വിഷ്ണോയിക്ക് വയനാട് സംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ ഫാ. ആന്റോ മമ്പള്ളി, വൈസ് ചെയർമാൻ എം. സുരേന്ദ്രൻ, ലീഗൽ സെൽ മെമ്പർ അഡ്വ. ഗ്ലാഡിസ് ചെറിയാൻ എന്നിവർ നിവേദനം നൽകി.

അധ്യാപക കൂടിക്കാഴ്ച്ച

സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ അധ്യാപകർക്ക് അവസരം. ജില്ലയിൽ മാനന്തവാടി, പനമരം, സുൽത്താൻ ബത്തേരി, കൽപ്പറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്

ആശ പ്രവർത്തക നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ പനമരം ഗ്രാമ പഞ്ചായത്തിലെ 11 വാർഡിലേക്ക് ആശ പ്രവർത്തകയെ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അതാത് വാർഡുകളിൽ സ്ഥിരതാമസക്കാരായ 25നും 45നുമിടയിൽ പ്രായമുള്ള വിവാഹിതരായ സ്ത്രീകൾക്കാണ് അവസരം.

വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി

ഗതാഗത നിയന്ത്രണം

നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ കമ്പക്കൊടി–തോട്ടാമൂല റോഡിൽ കലുങ്ക് പണികൾ നടക്കുന്നതിനാൽ നാളെ (നവംബർ 3) മുതൽ മുതൽ രണ്ട് മാസത്തേക്ക് ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതായി അസിസ്റ്റന്റ്‌ എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള

വട്ടോളി പാലം നിർമ്മാണത്തിന് അഞ്ച് കോടിയുടെ ഭരണാനുമതി

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ പേരിയ – വട്ടോളി വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വട്ടോളി പാലം നിർമാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് തുക അനുവദിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക വർഗ -പിന്നാക്കക്ഷേമ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.