2016 മുതൽ നിയമിതരായ അധ്യാപകരുടെ നിയമനങ്ങൾ ഉടൻ അംഗീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിൻ്റെ ആഭിമുഖ്യത്തിൽ
സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന ഉപവാസ സമരത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ കലക്ട്രേറ്റിനു മുൻപിൽ നടക്കുന്ന ഉപവാസ സമരം നടത്തി. സമരം കെപിസിസി സെക്രട്ടറി ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു.മാനന്തവാടി രൂപതാ പ്രസിഡന്റ് സജി ജോൺ ,സംസ്ഥാന സമിതി അംഗം അലക്സ് മാത്യു,നിഷ സാബു ,ഷീജ.കെ പൗലോസ് ,നിഷ ജോഷി എന്നിവർ സംസാരിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ