ബത്തേരി പൂമല സെന്റ് റോസ്സെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് & ഹിയറിംഗ് ഹൈടെക് വിദ്യാലയ പ്രഖ്യാപന ചടങ്ങ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്നു.മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹൈടെക് പ്രഖ്യാപനത്തിനു ശേഷം നടന്ന ചടങ്ങിന് ഹെഡ്മിസ്ട്രസ് ഡോളി എൻ.ജെ സ്വാഗതം പറഞ്ഞു. എം.പി.ടി.എ പ്രസിഡൻ്റ് റസിയ സി.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എൻ.എം. വിജയൻ വിദ്യാലയ ഹൈടെക് ഔദ്യോഗിക പ്രഖ്യാപനം നടത്തി. അധ്യാപികയായ ഷിജി സി.ജെ ആശംസയർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ വിൻസി ജോസഫ് നന്ദി അറിയിച്ചു.

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 15നകം പൂർത്തിയാക്കണം
ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ റേഷൻ കടകളിലോ എത്തി നവംബർ 15നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ







