കാട്ടിക്കുളം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാകമ്മിറ്റി അനുമോദിച്ചു. കാട്ടിക്കുളത്ത് നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് പി.എച്ച് ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖ്.ടി, മാനന്തവാടി മണ്ഡലം അസിസ്റ്റന്റ് കൺവീനർ മഹറൂഫ് സിവി, വെൽഫെയർ പാർട്ടി നേതാക്കളായ മുസ്തഫ കാട്ടിക്കുളം, ജാബിർ മാസ്റ്റർ, മാരിയത്ത് തുടങ്ങിയവർ സംബന്ധിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച