കൽപ്പറ്റയിൽ പൂട്ടികിടന്ന പെട്രോൾ പമ്പിലെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു.
വൻ അപകടം ഒഴിവായി.മാതൃഭൂമി ഓഫീസിന് സമീപത്തെ വിജയ പമ്പിൻ്റെ പഴയ പെട്രോൾ ടാങ്കറുകൾ നീക്കിയിട്ടിരുന്ന സ്ഥലത്ത് സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു.ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും