പനമരം:ആതുരസേവന രംഗത്ത് ഒട്ടേറെ സംഭാവന നൽകിയ പനമരം സി.എച്ച് സെന്റർ കമ്മറ്റി പനമരം ഡയാലിസ് സെന്ററിന് ടിവി കൈമാറി.കിടപ്പിലായായ രോഗികൾക്കും, ക്വാൻസർ കിഡ്നി രോഗികൾക്കും സാമ്പത്തിക സിഎച് സെന്റർ സഹായം നൽകി വരുന്നുണ്ട്.ഡയാലിസ് സെന്ററിലേക്കുള്ള ടി.വി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.കെ അസ്മത്ത് മെഡിക്കൽ ഓഫീസർ ഷീജക്ക് കൈമാറി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ കെ.അസീസ്, ജയന്തി രാജൻ,
സി.എച്ച് സെന്റർ ചെയർമാൻ കൊവ ഷാജഹാൻ, വി. ബഷീർ,ജസീർ കടന്നോളി,എഎച്ച്ഐ അരവിന്ദ് സൗപാൻ, സാലിം ദാരോത്ത്, ശബ്നാസ്, അൻവർ ,പത്മനാഭൻ ,ഹെഡ് നെഴ്സ് ജലജ തുടങ്ങിയവർ സംബന്ധിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: