വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്

വ്യായാമം (exercise) ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? രാവിലെയോ വെെകിട്ടോ അതോ ഉച്ചയ്ക്ക്?. രാവിലെ വ്യായാമം ചെയ്യുന്നവരാകും കൂടുതൽ പേരും. കഴിഞ്ഞ വർഷം രാവിലെ വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു.

എന്നാൽ ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് രാവിലെയോ വൈകുന്നേരമോ വർക്ക്ഔട്ടുകളേക്കാൾ ഉച്ച സമയത്ത് (Afternoon) വ്യായാമം ചെയ്യുന്നത് അകാല മരണത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് ഒരു പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. പഠനം നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു.
യുകെ ബയോമെഡിക്കൽ ഡാറ്റാബേസിൽ നിന്നുള്ള 92,000 ആളുകളുടെ ഡാറ്റയും വിലയിരുത്തുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായി പങ്കെടുക്കുന്നവർക്ക് ഏഴ് ദിവസത്തെ കാലയളവിൽ അവർ എപ്പോൾ, എത്ര തീവ്രമായി പ്രവർത്തിക്കുന്നു എന്ന് അളക്കുന്ന ആക്സിലറോമീറ്ററുകൾ നൽകി.

കണക്കുകൾ പരിശോധിക്കുമ്പോൾ ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകാൻ സാധ്യത കുറവുള്ള സമയവുമാണ് ഉച്ചതിരിഞ്ഞുള്ള സമയമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. വ്യായാമം ചെയ്യുന്നവർ വർക്കൗട്ടൊന്നും ചെയ്യാത്ത ആളുകളെ അപേക്ഷിച്ച് കൂടുതൽ കാലം ജീവിക്കുമെന്നും ഗവേഷകർ കണ്ടെത്തി.

ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുന്നതിന്റെ സമയത്തിനും വലിയൊരു പങ്കുണ്ടെന്ന് പഠനത്തിൽ പറയുന്നു.
ശരിയായി വ്യായാമം ചെയ്താൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എളുപ്പം കുറയ്ക്കാനാകുമെന്ന് ​ഗവേഷകർ കൂട്ടിചേർത്തു.
പതിവ് വ്യായാമം ഊർജ്ജ നില വർദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും വിഷാദം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ കുറയ്ക്കുകയും ചെയ്യുന്നതായി ജേണൽ ഓഫ് ഒബിസിറ്റിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. ശരീരം ഫിറ്റായിരിക്കാൻ മാത്രമല്ല ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും വ്യായാമം സഹായിക്കും.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു

പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ  ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ്‌ പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ

പാമ്പ് കടിയേറ്റ് വിദ്യാർഥിനിമരിച്ചു.

ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ശർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ

ടിങ്കറിങ് ലാബ് ജില്ലയിൽ ഈ അധ്യയന വർഷം അഞ്ച് സ്‌കൂളുകളിൽ

പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷ കേരളയും ചേർന്ന് കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ ആസൂത്രണം ചെയ്‌ത ടിങ്കർ ലാബ് പദ്ധതിയുടെ ആദ്യ ഘട്ടം ജില്ലയിൽ ഈ അധ്യയന വർഷം നടപ്പാക്കുന്നത് അഞ്ച് സ്കൂളുകളിൽ. കല്ലൂർ ജിഎച്ച്എസ്എസ്,

ഗതാഗത നിയന്ത്രണം

വടുവൻചാൽ ടൗണിലെ ഓവുചാൽ നിർമാണവും അനുബന്ധ പ്രവൃത്തിയും പൂർത്തിയാകുന്നത് വരെ വടുവൻചാൽ- കൊളഗപ്പാറ റോഡിലെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

വി.പി.പി മേനോൻ സ്വർണ്ണ മെഡൽ വയനാട് സ്വദേശിക്ക്

2024-25 ൽ രാജ്യത്തെ ഐ.ഐ. ടി കളിലെ ഏറ്റവും മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള വി.പി.പി മേനോൻ സ്വർണ്ണ മെഡൽവയനാട് വടുവൻചാൽ സ്വദേശിനി ഡോ. ജസ്റ്റി ജോസഫിന് ലഭിച്ചു. നിലവിൽ ഐ.ഐ.ടി.ഇൻഡോറിൽ റിസർച്ച് അസിസ്റ്റന്റായി ജോലി

യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു.

മുട്ടിൽ പഞ്ചായത്ത്‌ ബസ്റ്റാന്റിൽ ബസ് കയറാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞു സ്റ്റാന്റിൽ കയറ്റിച്ചു. വയോജനങ്ങളുടെയും വിദ്യാർത്ഥികളുടെയും പരാതികളുടെ അടിസ്ഥാനത്തിലാണ് യുത്ത് കോൺഗ്രസ്‌ സമരം ഏറ്റടുത്തത്. യൂത്ത്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.