നോമ്പുതുറ സമയത്ത് നാരാങ്ങാവെള്ളം പതിവാക്കിയോ?… എങ്കില്‍ അറിഞ്ഞിരിക്കണം ഇതുകൂടി.

നോമ്പ് തുറക്കുന്ന സമയത്ത് ദാഹശമനത്തിനായി നാരങ്ങാ വെള്ളം കുടിക്കുന്നതാണ് ഒട്ടുമിക്ക ആളുകളുടേയും പതിവ്. വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ നാരങ്ങാവെള്ളം നവോന്മേഷം ഏകുമെങ്കിലും അമിതോപയോഗം പാര്‍ശ്വഫലമുണ്ടാക്കുമെന്നാണ് വിദഗ്ധാഭിപ്രായം. വിശ്വസിക്കാന്‍ പ്രയാസമുണ്ട് അല്ലേ? എങ്കില്‍ അതാണ് സത്യം.

ഗവേഷകര്‍ പറയുന്നത് നാരങ്ങാവെള്ളം നിരന്തരമായി ഒരു പരിധിയില്‍ കൂടുതല്‍ കുടിക്കുന്നത് പല്ലിനെ നശിപ്പിക്കും എന്നാണ്.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ ആന്‍ഡ് ക്രനിയോഫേഷ്യല്‍ റിസേര്‍ച് നടത്തിയ പഠനം അനുസരിച്ചു ഭക്ഷണത്തില്‍ ധാരാളം നാരങ്ങാനീര് ഉള്‍പ്പെടുത്തിയാല്‍ അത് പല്ലിനെ ദോഷമായി ബാധിക്കുമെന്ന് പറയുന്നു.നാരങ്ങായില്‍ ആസിഡ് അടങ്ങിയിരിക്കുന്നു.ഇത് അമിതമായാല്‍ പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും.

കൂടാതെ നാരങ്ങയിന്‍ ടൈറാമിന്‍ ധാരാളമുള്ളതുകൊണ്ട് ദിവസവും നാരങ്ങാവെള്ളം കുടിക്കുന്നത് കടുത്ത തലവേദനയ്ക്കും മൈഗ്രേനും കാരണമാകുന്നു. ഇതിന് പുറമേ അമിതോപയേഗം മുടികൊഴിച്ചിലിനും ചര്‍മം വരണ്ടതാക്കുകയും ചെയ്യുന്നു.

കവിളിനുള്ളിലും നാവിനടിയിലും വ്രണങ്ങള്‍ വരാന്‍ നാരങ്ങാവെള്ളത്തിന്റെ അമിതോപയോഗം കാരണമാകും. അസിഡിക് ആയതും എരിവു കൂടിയതുമായ ഭക്ഷണം കഴിക്കുമ്പോള്‍ വൈറ്റമിന്റെ കുറവുണ്ടാകുകയും വ്രണങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യും. നാരങ്ങാവെള്ളം അമിതമായി കുടിച്ചാല്‍ ഇപ്പോഴുള്ള വ്രണങ്ങള്‍ ഗുരുതരമാകുകയും ഭക്ഷണം കഴിക്കാനും സംസാരിക്കാനും പ്രയാസമുണ്ടാക്കുകയും ചെയ്യുന്നു.

എന്നിരുന്നാലും നാരങ്ങാവെള്ളം രണ്ട് ഗ്ലാസ് വരെ കുടിക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരു ലിറ്റര്‍ വെള്ളത്തില്‍ നാലു കഷണം നാരങ്ങ ചേര്‍ക്കാം. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. കൂടാതെ നാരങ്ങാനീര് തേന്‍,പുതിനയില,ഇഞ്ചി ഇവ ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യഗുണങ്ങളേകും.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.