തിരുനെല്ലി:സമ്പർക്കത്തിലൂടെ 23 പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ച പോലിസ് സ്റ്റേഷനും, എയ്ഡ് പോസ്റ്റും ഡിവൈഎഫ്ഐ തിരുനെല്ലി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. രാകേഷ്, സെയ്ദ് അഷ്‌റഫ് എന്നിവർ പ്രവർത്തനം ഏറ്റെടുത്തു.ബ്ലോക്ക് സെക്രട്ടറി ജിതിൻ കെ.ആർ,മേഖല സെക്രട്ടറി ബബീഷ് വി.ബി,സുഭാഷ്,വിജീഷ് എന്നിവരും പങ്കെടുത്തു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.