വയനാട് ജില്ലാ പഞ്ചായത്തിൻ്റെ 15 ലക്ഷം എടവക പഞ്ചായത്ത് ഒന്നാം വാർഡ് ചൊവ്വയിൽ നിർമ്മിച്ച വനിതാ സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ,ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ടി.ഉഷാ കുമാരി, ചാക്കോ ചെറു പ്ലാവിൽ, ഒ.ടി.ബാലകൃഷ്ണൻ, കെആർ ബാബു,മേരി ചാക്കോ,വിഷ്ണു, പ്രീത മോഹൻ,ഗീത സതീശൻ എന്നിവർ സംസാരിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: