പടിഞ്ഞാറത്തറ പഞ്ചായത്തിലെ പന്തിപ്പൊയിൽ മിനി സ്റ്റേഡിയം ശോചനീയാവസ്ഥയിലായി രണ്ട് വർഷമായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.
പ്രശ്നത്തിന് ഉടൻ പരിഹാര കാണണമെന്ന ആവശ്യവുമായി പ്രദേശത്തെ കായിക പ്രേമികൾ രംഗത്ത്. മിനി സ്റ്റേഡിയം നിർമ്മാണത്തിന് 25 ലക്ഷം രൂപ വകയിരുത്തി
ഒരടി മണ്ണിട്ടു ഗ്രൗണ്ട്
വാട്ടർ ലെവൽ ആക്കാമെന്നും ഡ്രസ്സിങ് റൂം, ലോമാസ് ലൈറ്റ് ,ഗ്രില്ല് കൊണ്ടുള്ള ചുറ്റുമതിൽ എന്നിവ ഇതിൽ ഉൾപ്പെടുമെന്നും അധികൃതർ പറഞ്ഞിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.എന്നാൽ ഇപ്പോൾ ഒരു
മഴ പെയ്താൽ വെള്ളവും ചെളിയും നിറഞ്ഞ് ഗ്രൗണ്ടിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.ഒരു ഭാഗത്തുള്ള ഗ്രില്ല് തകർന്ന് വീണിട്ടുണ്ട്. ഡ്രസിംങ്ങ് റൂമിൻ്റെയും ലോമാസ് ലൈറ്റിൻ്റെയും പണി ഇനിയും പുർത്തിയായിട്ടില്ല.

എൽസ്റ്റണിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് പൂർത്തിയായി
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന സ്വപ്ന ഭവനങ്ങളിൽ മൂന്ന് വീടുകളുടെ കൂടി വാർപ്പ് കഴിഞ്ഞു. നേരത്തെ മാതൃക വീടിന്റെ നിർമാണം ജൂലൈ 30 ന് പൂർത്തിയായിരുന്നു. എൽസ്റ്റണിൽ അഞ്ച് സോണുകളിലായി ആകെ