പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സിപിഎം പടിഞ്ഞാറത്തറ ലോക്കൽ കമ്മിറ്റി ബഹു കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി, ജില്ലാ സെക്രട്ടറി സഖാവ് പി ഗഗാറിൻ, പ്രദീപൻ മാസ്റ്റർ, കെ രവീന്ദ്രൻ, ജിജിത്ത് സി പോൾ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: