കാക്കനാട് അന്യസംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഐഡി കാർഡ് പരിശോധനയിൽ വ്യക്തമായത് പെൺകുട്ടിയുടെ പ്രായം 15 വയസ്സ് മാത്രമെന്ന്: ഭർത്താവിനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു.

തൃക്കാക്കര: അന്യസംസ്ഥാനക്കാരിയും വിവാഹിതയുമായ 15 കാരിയെ കാക്കനാട്ടെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശിനി ഡിപ മാലിക്കിനെയാണ് (15) വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ഒഡിഷ സ്വദേശി ചക്രധാര്‍ മാലിക്കിനെ (40) തൃക്കാക്കര എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്.കാക്കനാട് വ്യവസായ മേഖലയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ ചക്രധാര്‍ മാലിക്ക് ജോലികഴിഞ് വീട്ടിലെത്തിയപ്പോള്‍ ഭാര്യയെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കെട്ടിട ഉടമയെ വിവരം അറിയിച്ചു. തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി മുറി സീല്‍ ചെയ്തു.

ദമ്ബതികളുടെ ഐ.ഡി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനെതിരെ പോക്സോ കേസെടുക്കും. ഒന്‍പതുമാസമായി വിവാഹം കഴിഞ്ഞിട്ടെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ മൂന്നുമാസമായി ഇരുവരും കാക്കനാട് ടിവി സെന്ററിന് സമീപം മസ്ജിദ് റോഡിലെ സ്വകാര്യ കെട്ടിടത്തിലെ ഒന്നാംനിലയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

ക്വട്ടേഷന്‍ ക്ഷണിച്ചു.

വിനോദസഞ്ചാര വകുപ്പ് മലയോര യാത്രയ്ക്ക് അനുയോജ്യമായ എസി സൗകര്യമുള്ള സെവന്‍ സീറ്റര്‍ വാഹനവാഹന ഉടമകള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ക്വട്ടേഷന്‍, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് റസീപ്റ്റ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്,

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം. ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍,

നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി

ഫാഷന്‍ ഡിസൈനിങ് അപേക്ഷിക്കാം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ്വാരക ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ രണ്ടുവര്‍ഷ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് യോഗ്യത. ജൂലൈ 10 നകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *