ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനിയായ 14കാരിക്ക് ബഹ്റൈനിൽ മരണം.

മലയാളി വിദ്യാര്‍ഥിനി ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈന്‍ ഏഷ്യന്‍ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ സാറ റേച്ചല്‍ (14) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീണതോടെ സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വര്‍ഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.