മുണ്ടേരി: പെൺകുട്ടികളിലെ കരുത്തുറ്റ കായിക താരങ്ങളെ കണ്ടെത്തുന്നതിനായി അണ്ടർ 14,അണ്ടർ 16, വയസ്സുകളിൽ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലാതല അസ്മിത (ASMITA) അത്‌ലറ്റിക്സ് ലീഗ് സംഘടിപ്പിച്ചു. അസി. എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ സമ്മാന വിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്കുമാർ അച്ചൂരാനം, അത്‌ലറ്റിക് അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ട് സജി ചങ്ങനാമഠം, വയനാട് ജില്ല അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, ട്രഷറർ സജീഷ് മാത്യു പനക്കൽ, വൈസ് പ്രസിഡണ്ട് സി.ഡി.ചന്ദ്രദാസ്, വിജയ ടീച്ചർ, സ്റ്റേറ്റ് റഫറി ബിജു പീറ്റർ,സ്പോർട്സ് കൗൺസിൽ നോമിനി എ.ഡി ജോൺ മുതലായവർ സംസാരിച്ചു.

ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി
മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കി ഡോ. ഡോണ ബെന്നി. 2016-2021 കാലയളവിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസത്തിനുള്ള INSPIRE അവാർഡ് ജേതാവ് കൂടിയായ ഡോണ, നിലവിൽ







