കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും.
മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി മൊബൈൽ ആപ്പിൽ കാപ്പി തോട്ടങ്ങളുടെ രജിസ്ട്രേഷൻ, EUDR രജിസ്ട്രേഷൻ, കോഫി ബോർഡിൻ്റെ സബ്‌സിഡി സ്കീമുകൾ, തോട്ടം തൊഴിലാളികളുടെ കുട്ടികൾക്ക് ഉള്ള ആനുകൂല്യങ്ങൾ മുതലായ വിഷയങ്ങളെക്കുറിച്ച് ക്ലാസുകൾ ഉണ്ടായിരിക്കും.
കാപ്പി കൃഷിയിലെ മികച്ച മാതൃകകളും പുതിയ സാങ്കേതിക വിദ്യകളും വിവരിക്കും.
ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യം ഉള്ള കർഷകർ നികുതി ചീട്ട്, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, മൊബൈൽ ഫോൺ എന്നിവ സെമിനാറിന് വരുമ്പോൾ കൊണ്ടുവരണമെന്ന് അധികൃതർ അറിയിച്ചു.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







