തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 23 പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ആകെ 3164 സ്ഥാനാർഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനക്ക് ശേഷം സ്വീകരിച്ചത്. സ്ഥാനാർത്ഥികളിൽ 1491 പേർ പുരുഷന്മാരും 1673 പേർ സ്ത്രീകളാണ്. സൂക്ഷ്മ പരിശോധനയിൽ ജില്ലയിൽ ആകെ 80 പത്രികകൾ തള്ളി. പുരുഷ സ്ഥാനാർത്ഥികൾ നൽകിയ 31 പത്രികകളും സ്ത്രീ സ്ഥാനാർത്ഥികൾ നൽകിയ 49 പത്രികകളുമാണ് തള്ളിയത്. സ്വീകരിച്ച നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാൻ തിങ്കളാഴ്ച വരെ സമയമുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്ത് വരിക.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







