വൈവാഹിക സ്വപ്നങ്ങൾക്ക് പുത്തൻ നിറമേകി ‘യെസ് ഭാരത്’ ഫാഷൻ ലോകത്തേക്ക് പുതിയ കാൽവെപ്പ് നടത്തി. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഗംഭീരമായി ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത് വൻ ജനസഞ്ചയം.
സംഗീതവും ആവേശവും,
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ സ്റ്റേജ് ഷോ സുൽത്താൻ ബത്തേരിയെ ഇളക്കിമറിച്ചു. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഹനാൻ ഷായുടെ ഫുൾ ടീമിന്റെ അവിസ്മരണീയമായ പ്രകടനം വയനാടൻ കലാപ്രേമികൾക്ക് ആവേശമായി മാറി.
താമരശ്ശേരി ചുരം ബാൻഡ്,ആൽമരം ടീം,വേടൻ
തുടങ്ങിയവരുടെ സൂപ്പർഹിറ്റ് പ്രകടനങ്ങൾക്കും ശേഷമാണ് സംഗീതത്തിന്റെയും പുത്തൻ താളത്തിന്റെയും മാസ്മരിക ലോകം ഹനാൻ ഷായും സംഘവും ഒരുക്കിയത്.
യെസ് ഭാരത് വെഡിംഗ് കളക്ഷനുകളെ നെഞ്ചേറ്റിയ ജനങ്ങളോടുള്ള സ്നേഹസമ്മാനമായിട്ടാണ് ഈ മെഗാ ലൈവ് സ്റ്റേജ് പ്രോഗ്രാം തികച്ചും സൗജന്യ പ്രവേശനത്തോടെ യെസ് ഭാരത് മാനേജ്‌മെന്റ് ഒരുക്കിയത്.
ഉദ്ഘാടന ചടങ്ങിനും സ്റ്റേജ് ഷോയ്ക്കും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലൈവ് ടെലികാസ്റ്റിംഗ് ഒരുക്കിയിരുന്നു. പ്രമുഖ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയ ആണ് എഫ്.പി.വി, ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക ക്യാമറകൾ ഉപയോഗിച്ച് പരിപാടിയുടെ പൂർണ്ണ ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിച്ചത്.
യെസ് ഭാരത് ഗ്രൂപ്പ് ചെയർമാൻ അയൂബ്ഗാൻ
,മാനേജിങ് ഡയറക്ടർമാർ അൻഷാദ് അയൂബ്ഗാൻ, ഷിബുഹാസൻ,ഡയറക്ടർ: ഫാത്തിമ സൈദ് മുഹമ്മദ്
എന്നിവരാണ് ഈ വിജയകരമായ പരിപാടിക്ക് നേതൃത്വം നൽകിയത്.
ചടങ്ങിൽ വിവിധ മേഖലകളിലെ നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ കല്യാണ വസ്ത്ര വിപണിയിൽ ഒരു പുതിയ നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷ.








