ഹൈമാസ്റ്റ് ലൈറ്റ് സമർപ്പണവും രക്ഷാപ്രവർത്തനം നടത്തിയവർക്ക് സ്വീകരണവും

മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലും പരിസരത്തുമായി ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ 2021- 22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച രണ്ട് മിനി മാസ്റ്റ് ലൈറ്റുകളുടെ സമർപ്പണം ഐ.സി. ബാലകൃഷ്ണൻ എം. എൽ. എ നിർവഹിച്ചു. ശബരിമല യാത്രക്കിടെ
ഇലവുങ്കലിൽ ശബരിമല തീർത്ഥടകരുടെ വാഹനം അപകടത്തിൽ പെട്ടപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു.
വയനാട് കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്.ഐ പി.ബി. സുനില്‍കുമാറും മീനങ്ങാടി ശാസ്താ സ്വാശ്രയ സംഘത്തിലെ അംഗങ്ങളായ മറ്റ്‌ 26 സ്വാമിമാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മാതൃകാപരമായിട്ടുള്ള രക്ഷാപ്രവർത്തനം നടത്തി 64 പേരുടെ പേരുടെ ജീവൻ രക്ഷിച്ച എസ്.ഐ പി.ബി സുനിൽകുമാറിനെയും സംഘത്തിലെ മുഴുവൻ ആളുകളെയും ശ്രീ പുറക്കാടി പൂമാല പരദേവത ക്ഷേത്ര നവീകരണ സമിതി ആദരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. വിനയൻ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. മനോജ് ചന്ദനക്കാവ് സ്വാഗതവും പി.വി. വേണുഗോപാൽ നന്ദിയും പറഞ്ഞു. മീനങ്ങാടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്,
വാർഡ് മെമ്പർ ലൗസൺ, അജിത്ത് കുമാർ അപ്പാട്, എം.എസ്. നാരായണൻ മാസ്റ്റർ, കൃഷ്ണൻ മൊട്ടങ്കര, വേണു പന്നിമുണ്ട, പ്രജീഷ് തച്ചമ്പത്ത്, രജനി ശിവപ്രസാദ്, സുജാത വേണുഗോപാൽ, പ്രസാദ് പുറക്കാടി, വേണു വാര്യർ എന്നിവർ നേതൃത്വം നൽകി.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.