മൊബൈല്‍ ഫോണ്‍ പെട്ടന്ന് ചൂടാവുന്നുണ്ടോ?; കാരണങ്ങളറിയാം, കൂളാക്കാം…

Smoke effect on smart phone edge screen
നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പെട്ടന്ന് ചൂടാവുന്നുണ്ടോ? പേടിക്കേണ്ടതില്ല, കാരണങ്ങള്‍ കണ്ടെത്തി പെട്ടന്ന് തന്നെ കൂളാക്കാനുള്ള വഴികള്‍ പറഞ്ഞുതരാം. ദീര്‍ഘനേരം ഉപയോഗിക്കുമ്പോള്‍ ഫോണ്‍ ചൂടാകുന്നത് സാധാരണമാണ്. അങ്ങനെയുള്ളത് പ്രശ്‌നമാക്കേണ്ട കാര്യമില്ല. എന്നാല്‍ ചെറിയ സമയം ഉപയോഗിക്കുമ്പോള്‍ തന്നെ ഫോണ്‍ ചൂടാകുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ശ്രദ്ധിക്കണം.

ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പ്രൊസസറും ബാറ്ററിയും മെമ്മറിയും തുടങ്ങി വ്യത്യസ്ഥ ഭാഗങ്ങള്‍ ഒരേ സമയം പ്രവര്‍ത്തുന്നു. ഫോണില്‍ നമ്മള്‍ ഒരേ കാര്യങ്ങള്‍ ഒരു സമയത്ത് ചെയ്യാറുണ്ട്. അല്ലെങ്കില്‍ ഒരേ ആപ്പുകള്‍ ഒരു സമയത്തു പ്രവര്‍ത്തിപ്പിക്കാറുണ്ട്. ഇത് ഫോണ്‍ ചൂടാവാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതേപോലെ മോശം സിഗ്നല്‍ ഉള്ളപ്പോള്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതും നിങ്ങളുടെ ഫോണിനെ ചൂടാക്കും.

ഇങ്ങനെ സ്ഥിരമായി ഫോണ്‍ ചൂടാകുമ്പോള്‍ അത് നിങ്ങളുടെ ഫോണിന്റെ

ഫോണിന്റെ പെര്‍ഫോമന്‍സ് കുറയും
ബാറ്ററി ലൈഫ് കുറയുന്നു
ഉപകരണങ്ങളുടെ ആയുസ് കുറയുന്നു
ഫോണിലെ സെന്‍ട്രല്‍ പ്രൊസസിങ് യൂണിറ്റ്(സി.പി.യു) ഉരുകുന്നു
മാത്രമല്ല, ഫോണ്‍ അതിതീവ്രമായി ചൂടായാല്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും ഉണ്ട്.
മണിക്കൂറുകളോളമുള്ള ഗെയിം കളിക്കലും വീഡിയോ കാണലും

ദീര്‍ഘനേരത്തെ ഗെയിം കളിക്കലും വീഡിയോ കാണലും ഫോണ്‍ ചൂടാക്കുന്നു. ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടാണ് ഉപയോഗിക്കുന്നതെങ്കിലും ഫോണ്‍ ചൂടാവുന്നു. ഇത് ബാറ്ററിയുടെ പ്രവര്‍ത്തനത്തെയും മോശമായി ബാധിക്കും.

ഒരേ സമയം നിരവധി ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുക

നിങ്ങളുടെ ഫോണിലെ ആപ്പുകള്‍ അതിന്റെ ഉപയോഗം കഴിഞ്ഞാല്‍ ഉടനെ ക്ലോസ് ചെയ്യുക. പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓപ്പണ്‍ ആപ്പുകളും നിങ്ങളുടെ റാമും ബാറ്ററിയുമെല്ലാം ഉപേയോഗിക്കുന്നുണ്ട്. എത്രത്തോളം ആപ്പുകള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ അതെല്ലാം ഇതുപോലെ എനര്‍ജി ഉപയോഗിക്കും.

ആപ്പ് അപ്‌ഡേറ്റുകള്‍ നിങ്ങളുടെ ഫോണിന്റെ കാര്യക്ഷമതയും പ്രകടനവും കുറയ്ക്കുന്ന സോഫ്റ്റ്‌വെയര്‍ ബഗുകള്‍ പരിഹരിക്കുന്നു, അതിനാല്‍ നിങ്ങളുടെ ആപ്പുകള്‍ സ്വയമേവ അപ്‌ഡേറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുക അല്ലെങ്കില്‍ പതിവായി അപ്‌ഡേറ്റുകള്‍ പരിശോധിക്കുക.

മോശം സിഗ്നല്‍

മോശം സിഗ്നലുള്ള ഒരു സ്ഥലത്തുനിന്ന് ഫോണ്‍ ഉപയോഗിക്കുമ്പോഴും നിങ്ങളുടെ ഫോണ്‍ ചൂടാവുന്നു. കാരണം, സെല്ലുലാര്‍ ആയാലും വൈഫൈ ആയാലും ബ്ലൂടൂത്ത് ആയാലും ഒരു സിഗ്‌നല്‍ കണ്ടെത്താന്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ അമിതമായി പ്രവര്‍ത്തിക്കുന്നു.

വൈറസുകളും മാല്‍വെയറുകളും( ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രം)

വൈറസുകളും മാല്‍വെയറുകളും നിങ്ങളുടെ ഫോണിനെ ചൂടാക്കുന്നവയാണ്. എന്നാല്‍ ആപ്പിള്‍ അവരുടെ ഉപകരണങ്ങളില്‍ ആപ്പിള്‍ ഇതര സോഫ്റ്റവെയറുകള്‍ അനുവദിക്കാത്തിനാല്‍ വൈറസും മാല്‍വെയറുകള്‍ക്കും വിധേയരാവാറില്ല.

ഉപയോക്താക്കള്‍ അവരുടെ ഉപകരണത്തില്‍ വിശ്വസനീയമായ ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നല്ലതാണ്.

ഫോണിനെ എങ്ങനെ കൂളാക്കാം:

പ്രൊട്ടക്ടീവ് കെയ്‌സ് നീക്കം ചെയ്യുക

നിങ്ങളുടെ ഫോണ്‍ അമിതമായി ചൂടാവാന്‍ തുടങ്ങിയാല്‍ പ്രൊട്ടക്ടീവ് കെയ്‌സ് നീക്കം ചെയ്ത് ലോ പവര്‍ മോഡിലേക്ക് മാറ്റുക. ഫോണ്‍ കെയ്‌സ് തല്‍ക്കാലത്തേക്ക് മാറ്റിവെക്കുന്നത് ഫോണിനെ എളുപ്പത്തില്‍ തണുപ്പിക്കാന്‍ സഹായിക്കും.

അധികം ചൂടില്ലാത്ത ഉപരിതലത്തില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കാം:

കിടക്കയിലോ പുതപ്പിലോ തലയിണയിലോ രാത്രിയില്‍ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കരുത്. ഇങ്ങനെ ചെയ്യുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴുണ്ടാകുന്ന ചൂട് പിന്തള്ളാന്‍ സാധിക്കാതെ വരും.

സ്‌ക്രീന്‍ ബ്രൈറ്റനെസ് കുറച്ചുവെക്കുക:

ഫോണ്‍ ചൂടാവുമ്പോള്‍ നിങ്ങളുടെ ഫോണിന്റെ സ്‌ക്രീന്‍ ബ്രൈറ്റനെസ് കുറയ്ക്കുക.ഊര്‍ജ ഉപയോഗം കുറയ്ക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ കണ്ണുകള്‍ക്കും ഗുണകരമാണിത്. ജി.പി.എസ്, ബ്ലൂടൂത്ത്, വൈഫൈ എന്നിവ ഉപയോഗിക്കാതിരിക്കുമ്പോള്‍ ഓഫാക്കിവെക്കുന്നതും നല്ലതാണ്.

ഫോണ്‍ ചൂടാവാതിരിക്കാനുള്ള നുറുങ്ങ് വിദ്യകള്‍

നിങ്ങളുടെ ഫോണിന്റെ തന്നെ ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക.
ഫോണിലെ ആപ്പുകളുടെ അപ്‌ഡേഷനുകള്‍ കൃത്യമായി പരിശോധിക്കുക. ഉപയോഗിച്ച് കഴിഞ്ഞാല്‍ ആപ്പുകള്‍ ക്ലോസ് ചെയ്ത് വെക്കുക, സ്‌ക്രീന്‍ ബ്രൈറ്റ്‌നെസ് കുറച്ചുവെക്കുക.
ക്ലീന്‍ മാസ്റ്റര്‍, പവര്‍ ക്ലീന്‍ എന്നിവ പോലുള്ള ക്ലീനര്‍ ആപ്പുകള്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ഫോണിലെ ജങ്ക് ഫയലുകള്‍ നീക്കം ചെയ്യുന്നു.
വെയിലത്ത് ഫോണ്‍ അധികനേരം ഉപയോഗിക്കുന്നത് ഒഴിവാക്കുക.
തുടര്‍ച്ചയായുള്ള ഫോണ്‍ ഉപയോഗം കഴിവതും ഒഴിവാക്കുക. വിഡിയോ കാണുമ്പോഴും, ഗെയിം കളിക്കുമ്പോഴും അല്‍പം ഇടവേള നല്‍കുന്നതിലൂടെ ഫോണ്‍ ചൂടാകുന്നതു തടയാന്‍ ഒരു പരിധിവരെ സാധിക്കും.
പ്രൊട്ടക്ടീവ് കെയ്‌സ് നീക്കം ചെയ്യുക.

ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; സ്‌ട്രോക്കിന്റെ സൂചനയാവാം

തലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സമോ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമോ സ്‌ട്രോക്കിന് കാരണമാകാം. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ രണ്ടാമത്തെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. സ്‌ട്രോക്ക് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. തലച്ചോറിന്റെ

ശ്രേയസ് “ജ്യോതിസ്” സ്വാശ്രയ സംഘം വാർഷികവും,കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചീരാൽ യൂണിറ്റിലെ ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും നെന്മേനി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിനോദിനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ സീനുഭായി

മണ്ണ് തേച്ച് മറച്ച നിലയിൽ കാറിന്റെ നമ്പർ പ്ലേറ്റ്; നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുടുങ്ങി മോഷ്ടാക്കൾ

കൽപ്പറ്റ: മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പർ പ്ലേറ്റുള്ള കാർ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുരുങ്ങി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ. വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ

‘ഡിജിറ്റൽ എടവക’ – വയനാടിന് മാതൃക സംഷാദ് മരയ്ക്കാർ

Mഎടവക: പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഭൂമിശാസ്ത്രപരവും സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവി ആസൂത്രണത്തിനും ഉപകാരപ്പെടുന്ന ‘ദൃഷ്ടി’ ഡിജിറ്റൽ പോർട്ടലിന് എടവകയിൽ തുടക്കം കുറിച്ചു. ഇതോടെ എടവക ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ സമ്പൂർണ

ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ന്യൂ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് നവംബർ 15 വരെ അപേക്ഷിക്കാം. വൈകിട്ട് ആറ് മുതൽ എട്ട് വരെയാണ്

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.